ബെംഗളൂരു: കെആർ പുരത്ത് വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുടമസ്ഥയ്ക്കും അയല്‍വാസിക്കും പരുക്ക്. മഞ്ജുനാഥ ലേഔട്ടിലെ പൂർണിമ (46), അയൽവാസി വെങ്കടേഷ് (40) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാതകം ചോരുന്ന മണം ശ്രദ്ധയിൽപ്പെട്ട് എത്തിയതായിരുന്നു വെങ്കടേഷ്. അപ്പോഴാണ് സ്ഫോടനമുണ്ടായത്.
രണ്ടുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒന്നാം നിലയിലാണ് പൂർണിമ താമസിക്കുന്നത്, അതിനു മുകളിലായി മറ്റ് വീടുകളും ഉണ്ടായിരുന്നു. സ്ഫോടനം നടന്ന സമയത്ത് കെട്ടിടത്തിലെ മറ്റു വാടകക്കാർ അവിടെ ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
SUMMARY: 2 injured in cooking gas cylinder explosion at KR Puram
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…