ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. കോലാർ ബംഗാർപേട്ട് ടൗണിലെ അയ്യപ്പസ്വാമി സർക്കിളിലാണ് സംഭവം. വിഗ്രഹ നിമജ്ജനത്തിനിടെ നിസാര പ്രശ്നത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ജില്ലയിലെ അമരാവതി ലേഔട്ടിലും റെയിൽവേ ക്വാർട്ടേഴ്സിലുമുള്ള രണ്ട് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ നാല് പേർക്ക് ഗുരുതര പരുക്കേറ്റു.
കഴിഞ്ഞ ദിവസവും പലവ തിമ്മനഹള്ളിയിൽ (റെയിൽവേ ക്വാർട്ടേഴ്‌സ്) ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിമജ്ജന സമയത്തും ഇരുസംഘങ്ങളും തമ്മിൽ തർക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് കലാശിക്കുകയായിരുന്നു. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്യുകയും അനധികൃതമായി സംഘംചേർന്ന 30ലധികം പേർക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Bangarpet police arrest 11 after 2 groups clash during Ganesha idol immersion
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…
കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…
ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…
തിരുവനന്തപുരം: പ്രീ പോള്‍ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിരുവനന്തപുരം…