കാബൂൾ: പാകിസ്ഥാനും അഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. വ്യോമാക്രമണത്തിൽ 133 താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്ഥാൻ അവകാശപ്പെടുമ്പോൾ, തിരിച്ചടിച്ചതായും പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും താലിബാൻ വക്താക്കൾ വ്യക്തമാക്കി. നിരവധി പാക് സൈനിക പോസ്റ്റുകൾ തകർത്തതായും താലിബാൻ അറിയിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
SUMMARY: Pakistan bombed in Kabul; 133 people are claimed to have been killed
കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















