ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ സർവീസ് പതിവ് സമയമായ രാവിലെ ഏഴിന് പകരം പുലർച്ചെ 5ന് ആരംഭിക്കും. പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡ്, ചല്ലഘട്ട, ഗ്രീൻ ലൈനിലെ മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യെലോ ലൈനിലെ ആർവി റോഡ്, ബൊമ്മസന്ദ്ര എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നെല്ലാം 5ന് സർവീസ് ആരംഭിക്കുമെന്നു ബിഎംആർസി അറിയിച്ചു. പോലീസ് റണ്ണില്‍ 10,000 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Sunday metro service at 5 am
ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















