ബെംഗളുരു: പാലക്കാട് ഫോറം ബെംഗളുരു വനിതാ വിഭാഗം ഉഷസ് വനിതാ ദിനാഘോഷം ജാലഹള്ളി കേരള സമാജം നോര്‍ത്ത് വെസ്റ്റ് ഹാളില്‍ നടന്നു. പ്രസിഡന്റ് വിനിതാ മനോജ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും, വിവര്‍ത്തകയും, ദ്രാവിഡഭാഷാ വിവര്‍ത്തക അസോസിയേഷന്‍ അധ്യക്ഷയുമായ ഡോ സുഷമ ശങ്കര്‍ എസ് മുഖ്യാഥിതി ആയിരുന്നു.
ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ മികച്ച സംഭവനങ്ങള്‍ക്ക് റിട്ടയേര്‍ഡ് ഐഎസ് ആര്‍ഒ ഡയറക്ടറും ശാസ്ത്രജ്ഞയുമായ ഡോ. ബൃന്ദ, അക്കാദമിക് വിഭാഗത്തില്‍ എം എസ് രാമയ്യ കോളേജിലെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ദീപ വി.എച്ച്, കലാ സാംസ്‌കാരിക വിഭാഗത്തില്‍ നര്‍ത്തകിയും ചിലങ്ക സ്‌കൂള്‍ ഓഫ് ഡാന്‍സ് ഉടമ ഇന്ദു സുരേഷ് എന്നിവര്‍ ഈ വര്‍ഷത്തെ പാലക്കാട് ഫോറം വുമന്‍ അച്ചീവേഴ്സ് അവാര്‍ഡിനു അര്‍ഹരായി.
ഉഷസ് ഭാരവാഹികളായഗംഗ മുരളി, ദിവ്യ ദിലീപ്, ശ്രുതി പ്രവീണ്‍, റീത്ത, ശ്രീജ സുരേഷ്, ഉഷാ ശശിധരന്‍, സൗദമിനി, ശ്യാമള ദിലീപ്, പാലക്കാട് ഫോറം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ കര്‍ണാടക മുന്‍ സര്‍ക്കാര്‍ അഡിഷണല്‍ സെക്രട്ടറി സെക്രട്ടറി സ്വര്‍ണലത ഭണ്ഡാരെ, 2026 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത കുമാരി നിവേദ്യ നായര്‍ എന്നിവരെയും അനുമോദിച്ചു.
SUMMARY: Palakkad Forum Women’s Day Celebration















