പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കല്‍ വൈഷ്ണവി (26) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ദീക്ഷിതിനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.
പിന്നീട് ഈ വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ വൈഷ്ണവി മരിച്ചു. പിന്നീട് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ ദീക്ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് ദീക്ഷിതിൻ്റെ അറസ്റ്റ് ശ്രീകൃഷ്ണപുരം പോലീസ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണൻ്റെ മകളാണ് മരിച്ച വൈഷ്ണവി. ഒന്നരവർഷം മുമ്പായിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം നടന്നത്.
SUMMARY: Palakkad woman strangled to death; husband arrested