പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ മൂന്നിന് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
ക്രൈസ്‌തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും ‘പരിശുദ്ധ പരുമല തിരുമേനി’ എന്ന് വിഖ്യാതനുമായ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്. ഒക്‌ടോബർ 26നാണ് പള്ളിയിൽ കൊടിയേറിയത്. സമാപന ദിവസമായ തിങ്കളാഴ്ച (നവംബർ 3) വലിയ ആഘോഷമാണ് ഇവിടെ നടക്കുക. ഈ സാഹചര്യത്തിലാണ് 3 താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പോലീസ് കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
SUMMARY: Parumala Church Feast; Holiday for all educational institutions and government offices in 3 taluks of 2 districts on Monday














