രാജ്യത്തെ ബാങ്കുകൾക്ക് ഇനി പുതിയ വെബ്‍വിലാസം; സൈബർ തട്ടിപ്പ് തട്ടിപ്പുകൾ തടയാനെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് പുതിയ വെബ് വിലാസം പുറത്തിറക്കി ആർ.ബി.ഐ. സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം .bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക.

നവംബര്‍ ഒന്നിന് മുമ്പായി ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ആർ.ബി.ഐ നിര്‍ദേശം നല്‍കിയിരുന്നു. ഡിജിറ്റൽ ബാങ്കിങിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടിയാണ് പുതിയ നീക്കത്തിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ പേരില്‍ അക്ഷരങ്ങള്‍ മാറ്റി വ്യാജ വെബ്സൈറ്റുകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആർബിഐ പുതിയ ഡൊമെയ്ന്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. bank.in എന്ന് അവസാനിക്കുന്ന വെബ് വിലാസം പരിശോധിച്ച് ഉറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷനേടാനാകും.

പഴയ വെബ്സൈറ്റ് വിലാസവും പല ബാങ്കുകളും തൽക്കാലത്തേക്ക് നിലനിർത്തിയിട്ടുണ്ട്. പഴയ വിലാസം നൽകിയാലും ഓട്ടോമാറ്റിക്കായി പുതിയ bank.in വിലാസത്തിലേക്ക് തിരിച്ചുവിടും. ചില ബാങ്കുകൾ പഴയ വിലാസം പൂർണ്ണമായും ഉപേക്ഷിച്ചു. bank.in വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല. ഈ ഡൊമെയ്ന്‍ വിലാസം രജിസ്റ്റർ ചെയ്ത ബാങ്കുകള്‍ക്ക് മാത്രമേ അനുവദിക്കൂ. നിലവിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്‌.ഡി‌.എഫ്‌.സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ മുൻനിര സ്വകാര്യ മേഖലയിലെ വായ്പാദാതാക്കൾ പുതിയ രീതി സ്വീകരിച്ചിട്ടുണ്ട്.
SUMMARY: RBI to introduce new website for banks in the country to prevent cyber fraud

Hot this week

ലഹരി മാഫിയക്കെതിരെ മിന്നൽ വേട്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ 368 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. 'ഓപ്പറേഷൻ തൂഫാൻ: ദി...

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്‌മെന്റ്...

വമ്പൻ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ നിയമനങ്ങള്‍, ബെംഗളൂരുവിന് 2,000 കോടിയുടെ അടിസ്ഥാന വികസന പാക്കേജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ...

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

Related Articles

Popular Categories