മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ് ആണ് അപകടപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം. തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
റോഡിൽ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തിൽ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസിനടിയിൽപ്പെട്ടു.
കാറിന് മുകളിലേക്ക് ചെരിഞ്ഞുനിൽക്കുന്ന നിലയിലാണ് ബസ് ഉള്ളത്. 20ഓളം പേർക്ക് പരുക്കേറ്റു. നാട്ടുകാരാണ് പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
SUMMARY: Passengers injured as bus overturns in Mattanur














