ട്രെയിനിലെ എസി കോച്ചുകളിൽനിന്ന് നാല് വർഷത്തിനിടെ യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടി ബെഡ്‌ഷീറ്റുകളും ടവലുകളും

ന്യൂഡല്‍ഹി: ട്രെയിനിലെ എ സി കോച്ചുകളില്‍ നിന്ന് ബെഡ്‌ഷീറ്റുകളും ടവലുകളും മോഷണം പോകുന്നതായി റിപ്പോർട്ട്. ബെഡ്ഷീറ്റുകള്‍, തൂവാലകള്‍, തലയിണകള്‍, പുതപ്പുകള്‍ എന്നിവയാണ് നിരന്തരം കാണാതാകുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ (2022 ജനുവരി മുതൽ 2026 മേയ് വരെ) 1.27 കോടി സാധനങ്ങളാണ് ഇത്തരത്തിൽ ട്രെയിനുകളിൽനിന്ന് നഷ്ടപ്പെട്ടത്. യാത്രക്കാരായ ആളുകള്‍ തന്നെയാണ് ഇവ മോഷ്ടിക്കുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഇത് മൂലം നാല് വര്‍ഷത്തിനിടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 104.51 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവം ഗൗരവകരമായ വിഷയമാണെന്നും വിരിപ്പുകളും മറ്റും മോഷ്ടിക്കപ്പെടുന്നത് തടയാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു. മോഷണത്തില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പറയാനാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

കോവിഡിന് ശേഷം ട്രെയിനുകളിൽ ബെഡ്‌റോൾ സേവനം പുനരാരംഭിച്ച 2022 ജനുവരി മുതലുള്ള കണക്കുകളാണിത്. 2022 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മോഷണത്തിൽ 56 ശതമാനത്തിന്റെ വലിയ വർധനവാണുള്ളത്. റെയിൽവേയുടെ 69 ഡിവിഷനുകളിൽ 54 ഇടത്തുനിന്നും ലഭിച്ച വിവരാവകാശ മറുപടികളുടെ അടിസ്ഥാനത്തിലാണ് ദി ഇന്ത്യൻ എക്സ്പ്രസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബിക്കാനീര്‍, ജോധ്പൂര്‍, ജയ്പൂര്‍, റാഞ്ചി, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജോണ്‍പൂര്‍, ദാനാപൂര്‍, ബിലാസ്പൂര്‍ എന്നീ ഡിവിഷനുകളിലാണ് ഏറ്റവുമധികം മോഷണം നടന്നത്. ഏറ്റവും കൂടുതൽ മോഷണം പോയത് ഫേസ് ടവലാണ്. ബാഗില്‍ എടുത്തുകൊണ്ടുപോകാന്‍ ഏറ്റവും എളുപ്പമുളള ഫേസ് ടവലുകള്‍ നാല് വര്‍ഷത്തിനിടെ 46.54 ലക്ഷം എണ്ണമാണ് നഷ്ടമായത്. 41.13 ലക്ഷം ബെഡ്ഷീറ്റുകളും 23.59 ലക്ഷം പുതപ്പുകളും 12.76 ലക്ഷം തലയിണകളും ആണ് മോഷണം പോയത്.

അതേസമയം, മലയാളികൾക്ക് തല ഉയർത്തി തന്നെ യാത്ര ചെയ്യാം. കേരളം ഉൾപ്പെടുന്ന പാലക്കാട് ഡിവിഷനിൽ ഒരു മോഷണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. സതേണ്‍ ഡിവിഷനിലെ തിരുച്ചിറപ്പളളി, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് ഒരു മോഷണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
SUMMARY: Passengers stole 1.27 crore bedsheets and towels from AC coaches in four years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

Related Articles

Popular Categories