കാമറ വാടക കുടിശ്ശിക വിവാദം: നടൻ ആര്യക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. കാമറയും ലൈറ്റിങ് ഉപകരണങ്ങളും വാടകയ്ക്കെടുത്ത് പണം കൊടുത്തില്ലെന്ന പരാതിയിലാണ് കേസ്. ആര്യ നായകനായി എത്തിയ പുതിയ ചിത്രം അനന്തൻകാടുമായി ബന്ധപ്പെട്ടാണ് വിവാദം. സംഭവത്തില്‍ ഹൈദരാബാദ് ജൂബിലി ഹില്‍‌സ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അനന്തൻകാട് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച കാമറയും സാധനങ്ങളും വാടകയ്ക്ക് എടുത്ത വകയില്‍ 1.80 കോടി രൂപയാണ് കൊടുക്കാനുള്ളത്. പിന്നാലെയാണ് ചിത്രത്തിന്‍റെ നിർമാതാവിനും അണിയറ പ്രവർത്തകർക്കുമെതിരേ പരാതി നല്‍കിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമറ എക്യുപ്മെന്‍റ് റെന്‍റല്‍ കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രീമിയം ഡിജിറ്റല്‍ കാമറകളും മറ്റ് ഷൂട്ടിങ് ഉപകരണങ്ങളും ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച്‌ കൊടുക്കുകയായിരുന്നു. കൂടാതെ ചിത്രീകരണവേളയില്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആകെ 2.12 കോടി രൂപയാണ് ബില്ലായത്. ഇതില്‍ കുറച്ച്‌ പൈസ മാത്രം കമ്പനിക്ക് കൊടുക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസിന് മുൻപായി കുടിശികയുള്ള തുക നല്‍കാമെന്ന് നിർമാതാക്കള്‍ രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ ഷൂട്ടിങ്ങിന് ശേഷം ഫോണിലൂടെയും ഇമെയിലിലൂടെയും മറ്റും ബന്ധപ്പെട്ടെങ്കിലും പണം നല്‍കാൻ തയാറായില്ല. കുടിശികയുള്ള തുക ആവശ്യപ്പെട്ട് എത്തിയ കമ്പനി മാനേജരെ നടൻ ആര്യയും നിർമാതാവ് വിനോദും പേഴ്സണല്‍ അസിസ്റ്റന്റും ചേർന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതേത്തുടർന്ന് ജൂബിലി ഹില്‍സ് പോലീസ് വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SUMMARY: Camera rental arrears controversy: Fraud case registered against actor Arya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

Related Articles

Popular Categories