കോഴിക്കോട്: താമരശ്ശേരിയിൽ ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്
സംഭവത്തിൽ മൂന്ന് പേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫിനാൻസിന്റെ ജീവനക്കാരാണ് കസ്റ്റഡിയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയുന്നതിനിടയിൽ അബ്ദു റഹ്മാന്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അബ്ദു റഹ്മാനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
SUMMARY: Phone payment delayed; young man beaten by finance workers














