മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖിനെതിരെ ആണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സ്കൂള്‍ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ആണ് നോട്ടീസ്.
2020-25 അധ്യയനവർഷത്തില്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടന്നത്. സ്കൂള്‍ അധികൃതർ നടപ്പിലാക്കിയ കൗണ്‍സിലിങിനിടെയാണ് അധ്യാപകന്റെ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കുട്ടി നടത്തിയത്. പിതാവിനെ കൊലപ്പെടുത്തുമെന്നും കുട്ടിയെ ക്രൂരമായി ബലാൽക്കാരം ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഉപദ്രവം.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനുമായോ സമീപത്തുള്ള മറ്റ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ മുമ്പും ഇയാള്‍ക്കെതിരെ പരാതികള്‍ ഉയർന്നുവന്നിരുന്നു.
SUMMARY: POCSO case; Lookout notice issued against former teacher in Malappuram














