ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും, വിവിധ ഗെയിമുകളും പരിപാടിക്ക് മാറ്റു കൂട്ടി. ഗെയിംസിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. രാധിക പരിപാടികൾ നിയന്ത്രിച്ചു. യൂത്ത് വിംഗ് ആയ യുവധാരയുടെ പ്രസിഡന്റ് ജ്വാല സന്തോഷ്, സെക്രട്ടറി അശ്വിൻ രാജേഷ് എന്നിവർ നേതൃത്വം നൽകി. അസോസിയേഷന്റെ ഈ വർഷത്തെ കലണ്ടർ പ്രകാശനവും നടന്നു.
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഡിആർ കെ പിള്ളൈ (ചെയർമാൻ), രമേഷ് കുമാർ (പ്രസിഡന്റ് ) രാഗേഷ് (ജനറൽ സെക്രട്ടറി ) ശ്രീ അരുൺ കുമാർ (ട്രഷറർ ) സന്തോഷ് കുമാർ (കോർഡിനേറ്റർ), വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ട്രഷറർജിനീഷ് കുമാർ എന്നിവരെയും ഹൂഡി ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ജോൺസൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അത്താഴവിരുന്നും, സ്വരലയ ഓർക്കേസ്ട്രയുടെ സംഗീതവിരുന്നും ഉണ്ടായിരുന്നു.















