കൊല്ലം: കടയ്ക്കല്‍ ദേവി ക്ഷേത്രക്കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതേത്തുടർന്ന്, ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഉടൻ തന്നെ സ്ഥലത്തെത്തും.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കുളങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിന്റെ കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സമാനരീതിയിലുള്ള പരിശോധന പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
SUMMARY: Presence of amoebic bacteria in the Kadakkal Devi temple pond