കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര സ്വദേശി അബ്ദുൾ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ യുവാവിന്റെ മുകളിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണല്‍ സെന്ററിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ജവാദ്. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടമുണ്ടാക്കിയ ബസ്സ് തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ബസ് മാറ്റിയത്.
SUMMARY: Private bus hits bike in Perambra; young man dies tragically in accident