ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു നാല് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് അപകടം. മൈസൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് മടിക്കേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഓമ്‌നിയിൽ ഇടിച്ചത്.
ഓമ്‌നിയിലുണ്ടായിരുന്ന യാത്രക്കാർക്കാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദസറയോടനുബന്ധിച്ചുള്ള വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള യാത്രക്കിടെയാണ് ഓമ്‌നി അപകടത്തില്‍പെട്ടത്. ബസ് ഡ്രൈവറും ബസിലുണ്ടായിരുന്ന 17 ലധികം യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓമ്‌നി വാഹനം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ മടിക്കേരി പോലീസ് കേസ് എടുത്തു.
SUMMARY: Private bus loses control and crashes into omni van in Madikeri; four people seriously injured