ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ് വരുമാനവും ചേർന്നുള്ള തുകയാണിത്. ഈ വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചു.

” ‘ഹൃദയപൂർവ്വം’ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും, പുഞ്ചിരിക്കുന്നതും, ചിരിക്കുന്നതും, ഞങ്ങളോടൊപ്പം കുറച്ച് കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ അയച്ച ഓരോ സന്ദേശത്തിൽ നിന്നും ഞങ്ങളും അത് അനുഭവിച്ചറിഞ്ഞു. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദി”.- മോഹൻലാൽ കുറിച്ചു.

2025ൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവ്വം. എംപുരാൻ, തുടരും സിനിമകളാണ് മറ്റ് ചിത്രങ്ങൾ. 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമാണിത്. മോഹൻലാലും സത്യൻ അന്തിക്കാടും പത്ത് വർഷങ്ങൾക്കുശേഷം ഒന്നിച്ച സിനിമ കൂടിയായിരുന്നു ഹൃദയപൂർവം. സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിരയായിരുന്നു ചിത്രത്തിന്റേത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മാണം നിർവഹിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് അഖിൽ സത്യനാണ്.
SUMMARY: Mohanlal shares his joy as he enters the 100 crore club with his heart

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച്‌ ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ...

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

Related Articles

Popular Categories