Monday, November 24, 2025
26.1 C
Bengaluru

സ്വകാര്യ ബസ് സമരം ആരംഭിച്ചു; കൂടുതൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക്‌ ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

അതേസമയം, മുഴുവൻ ബസുകളും സർവീസിന്‌ യോഗ്യമാക്കി ഓടിക്കാനൊരുങ്ങിയിരിക്കുകയാണ് കെഎസ്‌ആർടിസി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക്‌ ആവശ്യാനുസരണം സർവീസ്‌ നടത്തും. മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന തരത്തിലും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തുമാകും സർവീസുകൾ. തിരക്ക് അനുസരിച്ച് അധിക ഷെഡ്യൂളും ട്രിപ്പും ക്രമീകരിക്കും. ദീർഘദൂര സർവീസ്‌ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പോലീസ് സഹായംതേടാനും നിർദേശമുണ്ട്‌.
SUMMARY: Private bus strike begins; KSRTC to offer more services

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ...

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു...

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു....

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍; തടഞ്ഞ് റെയില്‍വേ പോലിസ്

കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520...

Topics

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട...

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി...

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

Related News

Popular Categories

You cannot copy content of this page