മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഇവർ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന അനുഷ്കയെ സമീപിച്ചാണ് പോലീസ് നടിയെ പിടികൂടിയത്.
ഏറെനാളായി അനുഷ്ക സെക്സ് റാക്കറ്റ് കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. സിനിമാ, സീരിയൽ താരങ്ങൾക്കായി വൻതുകയാണ് ഇടപാടുകാരിൽ നിന്ന് ഇവർ വാങ്ങിയിരുന്നത്. നടിമാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ചറിഞ്ഞ പോലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 143(3) വകുപ്പും, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്റ്റും (PITA) ചുമത്തി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടപടി. സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പോലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിനുപിന്നിൽ വേറെയും ആൾക്കാർ ഉണ്ടെന്നും അവർക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അനുഷ്കയുടെ വലയിൽ കൂടുതൽ നടിമാർ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
SUMMARY: Prostitution case: Actress Anushka Mohandas arrested