ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും വിട്ടയച്ചു. നേരത്തേ അറസ്റ്റിലായവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോണിയ ഗാന്ധിയും പോലീസ് സ്റ്റേഷനിലെത്തി.
മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ശശി തരൂര്‍ എംപിയും സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ മന്ദിര്‍ മാര്‍ഗ് പോലീസ് ആവശ്യപ്പെട്ടെങ്കിലും പോകാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധിക്കുന്നത് മൗലികാവകാശമാണ്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നാല് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരിട്ടെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതെ വന്നതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്ന വിഷയമാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
SUMMARY: Protest outside the Prime Minister’s residence: Leaders, including Rahul Gandhi, who were arrested have been released.















