തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യമില്ല. ഏഴ് പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. കുറ്റകൃത്യത്തിന്റെ വ്യാപ്തി പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്ന് ഇഡി അഭിഭാഷകനും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയില്‍ വാദമുയര്‍ത്തി.
കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. നേരത്തെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സംഭവത്തില്‍ ആക്രമണവും ഗുഡാലോചനയും നടന്നെന്നും പ്രതികള്‍ നടത്തിയത് ഗൗരവമുളള കുറ്റമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചിരുന്നു. അക്രമ ദൃശ്യങ്ങള്‍ കോടതി കാണണമെന്ന സ്പെഷ്യല്‍ പ്രാസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
SUMMARY: Case involving the attack on ED officials: Bail plea of accused CPM workers rejected
















