കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ വിദ‍്യാർഥി സംഘടനകള്‍ക്ക് കത്തയച്ചു. സർവകലാശാല കെട്ടിടങ്ങള്‍, പരീക്ഷാ ഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവില്‍ സമരമോ ധർണയോ നടത്താൻ പാടില്ലെന്ന് കത്തില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി സർവകലാശാലയില്‍ തുടർച്ചായായി സമരങ്ങള്‍ നടന്നിരുന്നു. കൂടാതെ വിദ‍്യാർഥി സംഘടനകളുടെ സമരങ്ങള്‍ സംഘർഷത്തില്‍ കലാശിക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
SUMMARY: Protests banned at Calicut University; Police warn student organizations