തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനില്‍ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച ശ്രീലേഖ, ഏറെ ശ്രദ്ധേയമായ ശാസ്തമംഗലം വാർഡില്‍ നിന്നാണ് വിജയം നേടിയത്. എല്‍.ഡി.എഫ്. സ്ഥാനാർഥിയായ അമൃതയെയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് മുന്നേറ്റം. ആദ്യ മണിക്കൂറുകളില്‍ തന്നെ എൻഡിഎയുടെ മുന്നേറ്റമാണ് കാണാനാകുന്നത്. തിരുവനന്തപുരം നഗരസഭയില്‍ എൻഡിഎ ലീഡ് ഉയർത്തുകയാണ്. 8 സീറ്റുകളിലാണ് എല്‍ഡിഎ ലീഡ്.
SUMMARY: R. Sreelekha hoists the red flag at Sasthamangalam














