Tuesday, November 4, 2025
19.4 C
Bengaluru

രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചധിക്ഷേപിച്ച് കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു. രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിക്കവെയായിരുന്നു അദ്ദേഹം രാഹുലിനെതിരേ രൂക്ഷഭാഷയിൽ സംസാരിച്ചത്. രാഹുൽ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്ന നിലയ്ക്ക് രാഹുലിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞു.

‘ആദ്യം അവർ മുസ്ലിംകളെ ഉപയോ​ഗിക്കാൻ നോക്കി. അത് നടക്കാതെ വന്നതോടെ ഇപ്പോൾ സിഖുകാരെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്. രാജ്യത്തെ ഭീകരവാദികളാണ് രാഹുൽ നടത്തിയതുപോലെയുള്ള പ്രസ്താവനകൾ മുമ്പ് നടത്തിയിട്ടുള്ളത്. ഭീകരവാദികളായിട്ടുള്ളവർ രാഹുലിന്റെ പ്രസ്താവനയെ അഭിനന്ദിക്കും. അങ്ങനെയുള്ളവർ രാഹുലിനെ പിന്തുണയ്ക്കുമ്പോൾ, അദ്ദേഹമാണ് രാജ്യത്തെ നമ്പർ വൺ തീവ്രവാദി’- രവ്നീത് സിങ് ബിട്ടു പറഞ്ഞു.  എന്റെ അഭിപ്രായത്തിൽ രാഹുൽ​ഗാന്ധി ഇന്ത്യക്കാരനേ അല്ല. ഈ ലോകത്തിനു പുറത്താണ് അദ്ദേഹം കൂടുതൽ സമയവും ചെലവിടുന്നത്. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അവിടെയാണ്. അതുകൊണ്ടാണ് എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഈ രാജ്യത്തോട് സ്നേഹമില്ലെന്ന്, മാത്രമല്ല അദ്ദേഹം വിദേശത്തുപോയി ഇന്ത്യയെക്കുറിച്ച് മോശം കാര്യങ്ങൾ പറയുകയും ചെയ്യുന്നു. ബിട്ടു പറഞ്ഞു. പാർലമെന്റിലേക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും രാഹുലിന് പാവങ്ങളുടെ വേദന മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബിട്ടു വിമർശിച്ചു.

ഒബിസി വിഭാ​ഗത്തെക്കുറിച്ചും ജാതിവ്യവസ്ഥയെക്കുറിച്ചുമൊക്കെ രാഹുൽ നിരന്തരം സംസാരിക്കും. പക്ഷേ, ഇതുവരെ ഒരു ആശാരിയുടെയോ മേസ്തിരിയുടെയോ ഒന്നും ബുദ്ധിമുട്ടുകളോ വേദനയോ അദ്ദേഹത്തിനറിയില്ല. ഇപ്പോഴും രാജ്യമെമ്പാടും നടന്ന് ജനങ്ങളോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഫോട്ടോയിൽ വരാൻ വേണ്ടി മാത്രമാണ് അത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നതാണ് തമാശയെന്നും ബിട്ടും പരിഹസിച്ചു.

കോൺ​ഗ്രസിന്റെ ഭാ​ഗമായിരുന്നപ്പോൾ രവ്നീത് സിങ് ബിട്ടു രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നല്ലോ എന്നാണ് കോൺ​ഗ്രസ് നേതാക്കൾ ഇതിനോട് പ്രതികരിച്ചത്. ‘ഇത്തരം ആളുകളോട് സഹതപിക്കാനേ നമുക്ക് കഴിയൂ. കോൺ​ഗ്രസിലായിരുന്ന സമയത്തും ബിട്ടുവിന്റെ രാഷ്ട്രീയഭാവി പ്രശ്നത്തിലായിരുന്നു. അന്ന് രാഹുലിനെ പ്രകീർത്തിക്കുക പതിവായിരുന്നു. കോൺ​ഗ്രസിൽ‌ നിന്ന് രാജിവച്ച് പോയതല്ലേ, ഇപ്പോൾ ബിജെപിയോട് കൂറ് കാണിക്കുന്നതാണ്’- കോൺ​ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു.

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും അതിനെതിരായ പോരാട്ടം സിഖുകാർക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവ രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.  നേരത്തെ കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.
,<BR>
TAGS : RAVNEET SINGH BITTU | RAHUL GANDHI
SUMMARY : Union Minister with abusive remarks

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം...

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍...

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി...

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ്...

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി...

Topics

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ...

വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ; മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടും

ബെംഗ​ളൂ​രു: വൈ​റ്റ് ടോ​പ്പി​ങ് പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം മജ​സ്റ്റി​ക്കി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം...

ബെംഗളൂരുവില്‍ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ 3 മുതൽ ടിക്കറ്റ് നിരക്ക് കുറയും

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ...

നിശാ പാർട്ടിയിൽ പോലീസ് റെയ്‌ഡ്; 100 ലധികം പേർ കസ്റ്റഡിയില്‍

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍...

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ യുവാവ് ഡംബൽകൊണ്ട് തലക്കടിച്ച് കൊന്നു

ബെംഗളൂരു: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ...

മെട്രോ യെല്ലോ ലൈനില്‍ കാത്തിരിപ്പ് സമയം കുറയും; അഞ്ചാമത്തെ ട്രെയിന്‍ ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയപാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈനിൽ അഞ്ചാമത്തെ...

Related News

Popular Categories

You cannot copy content of this page