കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസിലെ അതിജീവിതയുടെ ഭര്‍ത്താവ് രാഹുല്‍ മാങ്കൂട്ടത്തെ ചോദ്യം ചെയ്യാന്‍
പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. രാഹുല്‍ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടതുകൊണ്ട് തന്റെ കുടുംബ ജീവിതം തകര്‍ത്തുവെന്നും, ഈ പ്രശ്‌നങ്ങളെക്കുറിച്ച് മിനിമം നീതി ലഭിക്കണമെന്നും യുവാവ് വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തിയ ആളായിരുന്നെങ്കില്‍ രാഹുലിനെയും ഉള്‍പ്പെടുത്തി സംസാരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നം അല്ല. പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നതെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.
എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ വന്നു എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെ എങ്കില്‍ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎല്‍എ നല്‍കുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് ചോദിച്ചു.എന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലിസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SUMMARY: Decisive move in Rahul Mangkootathil case; Survivor moves High Court against anticipatory bail














