കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത സമയം നോക്കി ഭാര്യയെ വശീകരിച്ചുവെന്നും ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴിവിട്ട ബന്ധം സ്ഥാപിക്കുകയും കുടുംബജീവിതം തകർക്കുകയും ചെയ്തു. തന്റെ ജോലി സംബന്ധമായ അസാന്നിധ്യം മുതലെടുത്താണ് രാഹുല്‍ ഭാര്യയെ വശീകരിച്ചതെന്ന് ഭർത്താവ് പരാതിയില്‍ പറയുന്നു. ഇത് തനിക്ക് വലിയ തോതിലുള്ള മാനനഷ്ടമുണ്ടാക്കി. രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 84 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
SUMMARY: Rahul Mangkootatil accused; Complainant’s husband comes forward














