തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. രാഹുലിന് തന്റെ വാദങ്ങള്‍ വിശദീകരിക്കാനുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
അവന്തിക വിഷയത്തില്‍ നല്‍കിയ മറുപടി പോലെ മറ്റ് വിവാദങ്ങളിലും രാഹുല്‍ തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. രാവിലെ നടക്കുന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. നേരത്തെ രാഹുല്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നു. ഇതോടെ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാക്കള്‍ പോലും അയഞ്ഞ നിലയിലാണ്.
പാർട്ടിയുടെ ഇപ്പോഴത്തെ നീക്കം രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ച് അന്വേഷണം നടത്താനായി സമിതിയെ രൂപീകരിക്കാനാണ്. ഇതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജിയും കൂടി ചേർന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ ശക്തമായി നേരിടാനാകുമെന്നാണ് പാർട്ടിയുടെ കണക്ക്. അതേസമയം, രാഹുലിനെതിരായ വിഷയത്തില്‍ പാർട്ടിക്ക് വലിയ സമ്മർദ്ദമുണ്ടെങ്കിലും, അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
SUMMARY: ‘Let Rahul Mangkootatil say what he wants’; Leaders to listen