പത്തനംതിട്ട: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ് ജയിലിലാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
ചോദ്യം ചെയ്യലില്‍ നിസഹകരണം തുടരുന്ന രാഹുലിനെ വീണ്ടും കസ്റ്റഡിയില്‍ എസ്‌ഐടി ആവശ്യപ്പെട്ടില്ല. രാഹുലിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. മൂന്നു ദിവസത്തേക്കായിരുന്നു രാഹുലിനെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് രാഹുല്‍ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
SUMMARY: Third rape case; Rahul Mangkootatil sent back to jail after completing custody period














