തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് ഇയാൾ മോശമായി പെരുമാറിയെന്നാണ് കേസ്. അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ സഹായിക്കാമെന്നും നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് ഇയാൾ നടിയെ സമീപിച്ചത്. തുടർന്ന് ട്രെയിനിൽ കയറുന്നതിനിടെ ശരീരത്ത് കയറിപ്പിടിച്ചുവെന്നാണ് പരാതി.റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
SUMMARY: Railway porter arrested for sexually assaulting actress














