Sunday, August 3, 2025
27.6 C
Bengaluru

റെയില്‍വേ റിക്രൂട്ട്മെന്റ് 2025; ആര്‍ആര്‍സി 3,115 അപ്രന്റീസ് ഒഴിവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അപ്രന്റിസ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (RRC) ഈസ്റ്റേണ്‍ റെയില്‍വേ. 10-ാം ക്ലാസ്, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് ഇന്ത്യൻ റെയില്‍വേയില്‍ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണിത്. ഓണ്‍ലൈൻ അപേക്ഷകള്‍ 2025 ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബർ 13 വരെ www.rrcer.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാം.

1961-ലെ അപ്രന്റിസ് ആക്‌ട് പ്രകാരം വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നതിനുള്ള റിക്രൂട്ട്മെന്റാണ് ഇത്. ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി മൊത്തം 3115 അപ്രന്റിസ് ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗറ, സീല്‍ദ, മാല്‍ഡ, അസൻസോള്‍ ഡിവിഷനുകളിലും കാഞ്ച്രപാറ, ലിലുവ, ജമാല്‍പൂർ വർക്ക്ഷോപ്പുകളിലുമാണ്.

പ്രധാന ട്രേഡുകളില്‍ ഫിറ്റർ, വെല്‍ഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ തുടങ്ങിയവ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികള്‍ 10-ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡില്‍ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങള്‍ ഒഴിവാക്കി) പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡില്‍ NCVT/SCVT-ല്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

പ്രായപരിധി

2025 ഒക്ടോബർ 23-ന് ഉദ്യോഗാർത്ഥികള്‍ 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം, 24 വയസ്സ് കവിയാൻ പാടില്ല.

പ്രായപരിധിയില്‍ ഇളവ്

SC/ST: 5 വർഷം
OBC: 3 വർഷം
PWD: 10 വർഷം
മുൻ സൈനികർ: പ്രതിരോധ സേനയില്‍ നല്‍കിയ സേവനത്തിന്റെ അളവിനനുസരിച്ച്‌ 10 വർഷം വരെ.

തിരഞ്ഞെടുപ്പ് പ്രക്രിയ

റിക്രൂട്ട്മെന്റിന് എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലാണ്. 10-ാം ക്ലാസ്, ഐടിഐ പരീക്ഷകളില്‍ ലഭിച്ച മാർക്കുകളുടെ ശരാശരി കണക്കാക്കിയാണ് യോഗ്യത കണക്കാക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കും.

അപേക്ഷാ ഫീസ്

• ജനറല്‍/OBC/EWS: 100 രൂപ
SC/ST/PWD/വനിതാ ഉദ്യോഗാർത്ഥികള്‍: ഫീസ് ഇല്ല
• പേയ്മെന്റ് മോഡ്: ഓണ്‍ലൈൻ (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്
• അപേക്ഷിക്കേണ്ട വിധം
• ഔദ്യോഗിക വെബ്സൈറ്റ് www.rrcer.org സന്ദർശിക്കുക.
• “Apprentice Recruitment 2025” ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
• അടിസ്ഥാന വിവരങ്ങളുമായി രജിസ്റ്റർ ചെയ്ത് ലോഗിൻ ക്രെഡൻഷ്യലുകള്‍ ജനറേറ്റ് ചെയ്യുക.
• അപേക്ഷാ ഫോം പൂരിപ്പിക്കുക.
• ആവശ്യമായ രേഖകള്‍ (ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകള്‍) അപ്‌ലോഡ് ചെയ്യുക.
• ആവശ്യമെങ്കില്‍ ഫീസ് അടയ്ക്കുക.
• ഫോം സമർപ്പിച്ച്‌ ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

SUMMARY: Railway Recruitment 2025; RRC announces 3,115 apprentice vacancies

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം; 11 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി....

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ: ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈൻ...

തമിഴ്നാട്ടില്‍ വാഹനാപകടം; മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക്...

താത്ക്കാലിക വി സി നിയമനം; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാര്‍

തിരുവനന്തപുരം: വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങള്‍...

Topics

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി 

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത,...

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച്...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു....

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ...

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ്...

ബലാത്സംഗക്കേസ്‌; പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം

ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച്‌ 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച...

ബെംഗളൂരുവിൽ 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ...

Related News

Popular Categories

You cannot copy content of this page