ഗവേഷക വിദ‍്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ്; റാപ്പര്‍ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്

കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന് വിദേശ രാജ‍്യങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ അന്വേഷണ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെടുമ്പോൾ ഹാജരാകണമെന്നും വിദേശത്തേക്ക് പോകുമ്പോൾ അന്വേഷണ ഉദ‍്യോഗസ്ഥനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ഫ്രാൻസും ജർമനിയും അടക്കം അഞ്ച് രാജ‍്യങ്ങളിലേക്ക് പോകാൻ വ‍്യവസ്ഥ റദ്ദാക്കണമെന്നാവശ‍്യപ്പെട്ടായിരുന്നു വേടൻ കോടതിയെ സമീപിച്ചത്. അതേസമയം പരാതിക്കാരി നല്‍കിയ നോട്ടീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാക്കേണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. പരാതിയില്‍ മൊഴി നല്‍കാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് പോലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാർ വിശദീകരണം തേടി. എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു യുവതിക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങള്‍ ഈ നോട്ടിസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹർജിയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.

SUMMARY: Rapper Vedan gets bail relaxation in case of insulting research student

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

Related Articles

Popular Categories