ആലപ്പുഴ: അമ്പലപ്പുഴയിലെ കോണ്‍ഗ്രസില്‍ വിമത നീക്കം. യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷാനു ഭൂട്ടോയേയാണ് സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളില്‍ പാർട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനുമാണ് നടപടി. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്, ജനറല്‍ സെക്രട്ടറി കെ.ഗോപകുമാർ എന്നിവർ രാജിവച്ചു.
സജി ജോസഫ് കുട്ടനാട്ടില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗം സജീവമാക്കി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനായത് ഭാഗ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി പ്രതികരിച്ചു. ഷാഫി പറമ്പിൽ എംപി ഉള്‍പ്പെടെ പങ്കെടുക്കുന്ന മെഗാ റോഡ് ഷോയുമായാണ് കൊയിലാണ്ടിയിലെ സ്ഥാനാർഥി കെ. പ്രവീണ്‍കുമാറിന്‍റെ പ്രചാരണം.
SUMMARY: Rebel move in Ambalapuzha Congress; Constituency Secretary suspended
കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…
ചെന്നൈ: നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വൈകുന്നേരം മൂന്ന് വരെ വരെ 70ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 234…
ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…
കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…
കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…