Saturday, November 15, 2025
23.1 C
Bengaluru

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു; എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക ഉണ്ടാകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ന​ഗരസഭ ഉദ്യോ​ഗസ്ഥർ റീൽസ് ചിത്രീകരിച്ചത്. ജോലി സമയത്താണ് ഇവർ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. അതിനാലാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

‘ദേവദൂതൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ..’ എന്ന ഗാനമാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ;‘താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍..’ എന്ന് തുടങ്ങുന്ന ഭാഗമാണ് ഇവർ റീൽസ് ചിത്രീകരിക്കാൻ ഉപയോഗിച്ചത്. തമാശയ്ക്ക് ഉദ്യോഗസ്ഥർ ചിത്രീകരിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടറി നടപടി എടുത്തത്. റീൽസ് ചിത്രീകരിച്ചത് ഓഫീസ് സമയത്താണെങ്കിൽ സർവീസ് ചട്ടപ്രകാരം ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.

<BR>
TAGS : REELS | THIRUVALLA
SUMMARY : Reels shot in government office; Notices were issued to eight officials

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയില്‍

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍....

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക...

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ്...

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ...

Topics

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ...

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍...

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ...

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും...

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ...

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ...

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ്...

Related News

Popular Categories

You cannot copy content of this page