കാലിഫോർണിയ: പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളിൽ ലോകമെമ്പാടും പ്രശസ്തയായ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസായിരുന്നു. അവരുടെ സ്ഥാപനമായ ‘ജെയ്ൻ ഗുഡാ ൾ ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് മരണ വിവരം പുറത്തുവിട്ടത്. യുഎസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം. ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്.
1960കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാ റ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.
ചിമ്പാൻസികൾക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യങ്ങളെക്കുറിച്ചുള്ള ഗൂഡാളിന്റെ കണ്ടെത്തലുകളും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. റൂട്ട്സ് & ഷൂട്ട്സ് പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്കുവഹിച്ചു. 2002ൽ ഐക്യരാഷ്ട്രസഭയുടെ മെസഞ്ചർ ഓഫ് പീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
Today, the UN family mourns the loss of Dr. Jane Goodall.
The scientist, conservationist and UN Messenger of Peace worked tirelessly for our planet and all its inhabitants, leaving an extraordinary legacy for humanity and nature. pic.twitter.com/C0VMRdKufF
— United Nations (@UN) October 1, 2025
ഗുഡാലിൻ്റെ മരണവാർത്ത പുറത്തുവന്നതോടെ വിവിധ ലോക നേതാക്കളും അന്താരാഷ്ട്ര സംഘടനകളും പ്രതികരിച്ചു. ഐക്യരാഷ്ട്രസഭ ഗുഡാലിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.
SUMMARY: Renowned anthropologist Dr. Jane Goodall passes away