തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. റോഡ് സേഫ്റ്റി കമ്മീഷണറായാണ് പുതിയ നിയമനം. നിതിന്‍ അഗര്‍വാള്‍ ആണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി.
പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ പോലീസ് ആസ്ഥാനത്ത് പ്രൊക്യുര്‍മെന്റ് എഐജിയായി നിയമിച്ചു. എക്സൈസ് അഡീഷണല്‍ കമീഷണര്‍ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയായും വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പിയായിരുന്ന കെ.എല്‍. ജോണിക്കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ആരോപണ വിധേയനായ വി ജി വിനോദ് കുമാറിനും മാറ്റം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ നിന്ന് വിനോദ് കുമാറിനെ മാറ്റി. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി വിഭാഗം എസ്പിയായാണ് നിയമനം. നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായും നിയമിച്ചു.
SUMMARY: Reshuffle at the police chief; Nitin Agarwal appointed as Fire Force chief