Wednesday, September 10, 2025
22.5 C
Bengaluru

ചരിത്രത്തിൻ്റെ ഭാഗമായി ആര്‍എല്‍വി രാമകൃഷ്ണൻ; കലാമണ്ഡലത്തിൻ്റെ ആദ്യത്തെ നൃത്താധ്യാപകൻ

തൃശൂർ: ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചു. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.

‘വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭകാലത്ത് ചെന്നൈയില്‍ നിന്നുള്ള എആ‌ർആർ ഭാസ്‌കർ, രാജരത്‌നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താദ്ധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുക എന്നത് സൗഭാഗ്യകരമായ കാര്യമായാണ് കരുതുന്നത്’- ആർഎല്‍വി രാമകൃഷ്ണൻ പറഞ്ഞു.

1996 മുതല്‍ തൃപ്പൂണിത്തുറ ആർഎല്‍വി കോളജില്‍ മോഹിനിയാട്ടം പഠിച്ച രാമകൃഷ്ണൻ നാലു വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടി. എംജി സർവകലാശാലയില്‍ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കില്‍ പാസായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെർഫോമിംഗ് ആർട്സില്‍ എംഫിലില്‍ ഒന്നാം സ്ഥാനവും നേടി. നെറ്റ് യോഗ്യത നേടിയ ശേഷം കലാമണ്ഡലത്തില്‍ നിന്നാണ് പിഎച്ച്‌ഡി പൂർത്തിയാക്കിയത്.

15 വർഷത്തിലധികം കാലടി സംസ്കൃത സർവകലാശാലയിലും ആർഎല്‍വി കോളജിലും മോഹിനിയാട്ടം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് ഭരതനാട്യത്തില്‍ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ അടുത്തിടെ ഏറെ വിവാദമായിരുന്നു.

TAGS : RLV RAMAKRISHNAN
SUMMARY : RLV Ramakrishnan as part of history; Kalamandalam’s first dance teacher

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെവ്‌കോയിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍; പ്ലാസ്റ്റിക് കുപ്പി നല്‍കിയാല്‍ പണം തിരികെ

തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന്...

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന്...

രാഹുൽ വിഷയത്തില്‍ വിമർശിച്ച് വീഡിയോ ചെയ്തു; ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്

കൊച്ചി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. കോൺഗ്രസ്...

ഇരട്ട ചക്രവാത ചുഴി; അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മാന്നാര്‍ കടലിടുക്കിനു മുകളിലും, തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും...

ഐഎസ് തീവ്രവാദകേസ്; എൻഐഎ റെയ്‌ഡില്‍ 2 പേർ കസ്‌റ്റഡിയിൽ

ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു...

Topics

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി...

Related News

Popular Categories

You cannot copy content of this page