പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള യാത്രക്കിടെയാണ് മോഷണം. മൊബൈല്‍ ഫോണ്‍, 40000 രൂപ, കമ്മല്‍, രേഖകള്‍ തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്.
എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് മോഷണം നടന്നത്. തലക്ക് മുകളില്‍ വെച്ചിരുന്ന ബാഗ് പുലര്‍ച്ച നാല് മണിക്ക് ശേഷമാണ് മോഷണം പോയതെന്ന് ശ്രീമതി പറഞ്ഞു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
SUMMARY: Robbery during train journey; PK Mrs.’s money and jewellery lost














