ബെംഗളൂരു: മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽ മരിച്ചു സംഭവത്തില്‍ 4 പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. രാമനഗര എ.കെ ദൊഡ്‌ഡി പോലിസ് സ്‌റ്റേഷനിലാണ് 59 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ നാഗരാജു, കോൺസ്‌റ്റബിൾമാരായ പ്രതാപ്, ലക്ഷ്മിനാരായണ, സോമനാഥ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രതിയായ മദ്ദൂരിലെ ദുണ്ടനഹള്ളി സ്വദേശി രമേഷിനെ സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബൊമ്മനായകനഹള്ളിയിലെ ബീരേശ്വര, മഹാദേശ്വര ക്ഷേത്രങ്ങളിൽ നിന്ന് പണവും വെള്ളി ആഭരണങ്ങളും അംഗണവാടിയിൽ നിന്ന് ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചതിനാണ് രമേഷ് അറസ്റ്റിലായത്.
SUMMARY: Robbery suspect dies at station: 4 policemen suspended