ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ് (എസ്‌ബിഐ) ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസില്‍ സിബിഐ റെയ്ഡ്. ആർകോമിനും അതിന്റെ പ്രൊമോട്ടർ ഡയറക്ടർ അനില്‍ അംബാനിക്കും ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും വായ്പകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി നിർണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക എന്നതാണ് ഇന്നത്തെ റെയ്ഡിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എസ്‌ബിഐക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതിന് ആർകോമിനെതിരെ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
SUMMARY: Rs 2000 crore bank fraud case; CBI raids Anil Ambani’s firms