
ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ ചെയ്തു. 1.96 ലക്ഷം രൂപ പിഴയും ചുമത്തി.
ശിവാജിനഗർ, ചിക്പേട്ട് ഭാഗങ്ങളിലെ 204 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കുടിവെള്ളം, ശുചിത്വം, അടുക്കള ശുചിത്വം, ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ, അഗ്നി സുരക്ഷാ ക്രമീകരണങ്ങൾ, സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ, എഫ്എസ്എസ്എഐ സർട്ടിഫിക്കേഷൻ കൈവശം വയ്ക്കൽ ഉൾപ്പെടെയുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ് പരിശോധിച്ചത്,. ശുചിത്വ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ആറ് സ്ഥാനപനങ്ങള്‍ സീൽ ചെയ്തതായും മറ്റു ചില സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
SUMMARY: Sanitation standards were not met; Six PG residences were closed














