തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി 10ന് ബ്രൈമൂർ -പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് സംഭവം. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവായ ജോയി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിൻസീറ്റിലിരുന്ന ഷൈജുവിന്റെ തലയിലാണ് മരക്കൊമ്പ് വീണത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സീന. മക്കൾ: ഫേബ, അബിൻ.
SUMMARY: Scooter rider dies after falling from tree branch














