Saturday, July 19, 2025
21.1 C
Bengaluru

സിനിമ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്

ഡൽഹി: സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരുക്കേറ്റു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പുറത്തേറ്റ പരുക്കിനെ തുടർന്ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ താരം ഇവിടെ നിന്ന് യുകെയിലേക്ക് മാറി.

ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ് താരം. പരുക്ക് ഗുരുതരമല്ലെന്നും നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നുമാണ് പുറത്തുവരുന്ന വിവരം. പരുക്കിനെ തുടർന്ന് നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര താരം മാറ്റിവെച്ചു. കൂടാതെ ‘കിങി’ന്റെ ചിത്രീകരണവും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന് പരുക്കേറ്റതെന്നാണ് വിവരം. ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘കിങി’നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

SUMMARY: Shah Rukh Khan injured during movie shooting

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത്...

മുതിര്‍ന്ന യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു....

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79)...

നൈജറില്‍ ഭീകരാക്രമണം; 2 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

നൈജർ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറില്‍ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികള്‍...

Topics

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ്...

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ...

പരസ്യ ഹോർഡിങ്ങുകളുടെ വിലക്ക് പിൻവലിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കും. ഇതുസംബന്ധിച്ച്...

നമ്മ മെട്രോ യെലോ ലൈനിൽ റെയിൽവേയുടെ സുരക്ഷാ പരിശോധന ജൂലൈ 22ന്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ...

ബിഎംടിസി ബസ് ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി ഒരു മരണം; അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍...

ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണം; യുപിഐ പണമിടപാടിനോട് വിമുഖതകാട്ടി ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ...

നമ്മ മെട്രോയ്ക്ക് പുതിയ എം.ഡി

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ്...

Related News

Popular Categories

You cannot copy content of this page