Monday, December 8, 2025
26.3 C
Bengaluru

ഷാരോണ്‍ വധക്കേസ്: തെളിവെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് ഇന്ന് കോടതിയില്‍ പൂർത്തിയായത്. പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.

കേസ് തെളിയിക്കാൻ പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. 2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. പലപ്പോഴായി ശീതളപാനീയത്തില്‍ ഗുളിക കലർത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവില്‍ വിദഗ്ധമായി വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലർത്തി നല്‍കി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.

2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റില്‍ പരതി കണ്ടെത്തിയിരുന്നു. വിദ്ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ വച്ച്‌ ഷാരോണ്‍ മരിക്കുന്നത്.

TAGS : SHARON MURDER CASE
SUMMARY : Sharon’s murder case: evidence collection has been completed

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരണവുമായി ‘അമ്മ’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ്...

മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും

ബാലാഘട്ട്: മധ്യപ്രദേശില്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയില്‍...

നടിയെ ആക്രമിച്ച കേസ്; സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ...

പൊന്നാനിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം: ഒരു മരണം

മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച...

‘സര്‍വശക്തനായ ദൈവത്തിന് നന്ദി’; തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കാനുള്ള ഗൂഡനീക്കം; ദിലീപിന്റെ ആദ്യപ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ്...

Topics

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍...

മാലദ്വീപ് മുൻ പ്രസിഡന്റ് ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിൽ

ബെംഗളൂരു: മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി...

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ...

ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി...

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

Related News

Popular Categories

You cannot copy content of this page