തൃശ്ശൂര്‍: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായി തിരൂര്‍ സതീശന്‍. ഒരിക്കലും തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന ശോഭയുടെ വാദം തെറ്റെന്ന് തിരൂര്‍ സതീശന്‍ പറഞ്ഞു. ഇതിനു തെളിവായി ശോഭ സുരേന്ദ്രന്‍ തന്റെ ഭാര്യയ്ക്കും മകനും ഒപ്പം നില്‍ക്കുന്ന ചിത്രം സതീശന്‍ പുറത്തു വിട്ടു.
തന്റെ വീട്ടില്‍ വെച്ചെടുത്ത ചിത്രമാണിതെന്നും തിരൂര്‍ സതീശന്‍ പറഞ്ഞു. തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീശന്‍ സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീശന്റെ കോള്‍ ലിസ്റ്റ് എടുക്കണം. വിളിച്ചവര്‍ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
TAGS : SHOBA SURENDRAN | THIRUR SATHEESAN
SUMMARY : Shobha’s argument is wrong; Thirur Satheesan released a picture of Sobha Surendran with family members
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മ ദേഹാസ്വാസ്ഥ്യം വന്ന്…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നിന്നു രാവിലെ…
മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന…