ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം അസോസിയേഷൻ എസ് ഐ ആർ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
നവംബർ 22, 23 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിലാണ് ക്യാമ്പുകൾ നടക്കുന്നത്. എസ്. ഐ. ആറിനെകുറിച്ചുള്ള ആശങ്കകളും സംശയങ്ങളും നിവാരണം വരുത്തുന്നതിന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബോധവൽക്കരണ സംഗമം ക്യാമ്പിൽ വെച്ച് നടക്കും. സംഗമം പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക: 9071120120
SUMMARY: SIR Enumeration; MMA with free assistance service













