കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വള്ളത്തില്‍ ഉണ്ടായിരുന്നവര്‍ കടലില്‍ തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
SUMMARY: Small boat crashes into Pulimut, six injured