ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്‌ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മഹല്ല് ഭാരവാഹികള്‍ പങ്കെടുത്തു. എസ്എംഎഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി യോഗം ഉദ്ഘാടനം ചെയ്തു. വികെ അബ്ദുല്‍ നാസിര്‍ യശ്വന്തപുര അധ്യക്ഷത വഹിച്ചു. എംകെ നൗഷാദ് സ്വാഗതം പറഞ്ഞു.
അഡ്‌ഹോക്ക് കമ്മറ്റി ഭാരവാഹികള്‍: എംകെ നൗഷാദ് (ചെയര്‍മാന്‍). വികെ അബ്ദുല്‍ നാസിര്‍ (കണ്‍വീനര്‍). സിദ്ധീഖ് തങ്ങള്‍, അബുബക്കര്‍ ശ്രീകണ്ടാപുരം, റഹീം ചാവശ്ശേരി, മുനീര്‍ ആള്‍സീസണ്‍, അയ്യൂബ് ഹസനി (അംഗങ്ങള്‍).
SUMMARY: SMF Bengaluru District Ad Hoc Committee formed