എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ 5ന് ബെംഗളൂരുവിൽ നടക്കുന്ന ദേശീയ സെമിനാറിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെമ്മാട് ദാറുൽ ഹുദായിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസ് ഗാർഡേനിയയിൽ നടക്കുന്ന സെമിനാർ ‘എസ്.എം.എഫ്: സമസ്തയുടെ ദേശീയ പരിപ്രേക്ഷ്യം’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. ദേശീയതലത്തിൽ എസ്.എം.എഫിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സമസ്തയുടെ ആശയാദർശങ്ങളും മഹല്ല് സംവിധാനത്തിന്റെ പ്രസക്തിയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് സെമിനാർ ലക്ഷ്യമിടുന്നത്.

പോസ്റ്റർ പ്രകാശനത്തോടനുബന്ധിച്ച് നടന്ന പ്രചാരണ ക്യാമ്പയിനിൽ എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് ഇൻചാർജ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. സയ്യിദ് സി.കെ. കുഞ്ഞിത്തങ്ങൾ, അബ്ദുൽ റഹ്മാൻ കല്ലായി, സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി, എസ്.എം.എഫ് ബെംഗളൂരു അഡ്‌ഹോക് കമ്മിറ്റി കൺവീനർ വി.കെ.അബ്ദുൽ നാസർ,okറിയാസ്,റഷീദ് മൗലവി, ഹാജി, സംസ്ഥാന സെക്രട്ടറിമാരായ സി.ടി. അബ്ദുൽ ഖാദർ ഹാജി, പി.സി. ഇബ്രാഹിം ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ.വി. കുട്ടി ഹസൻ ദാരിമി, ജനറൽ സെക്രട്ടറി അബൂബക്കർ ഫൈസി മലയമ്മ, കണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി. അഹമ്മദ് ദാരിമി, എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി.പി. കുഞ്ഞഹമ്മദ് ഹാജി (കാസർഗോഡ്), മഹ്മൂദ് അള്ളാംകുളം (കണ്ണൂർ), സി.എച്ച്. ത്വയ്യിബ് ഫൈസി (മലപ്പുറം), റഹീം ഷാ (പാലക്കാട്), അബ്ദുൽ കരീം ഫൈസി (തൃശൂർ), സിറാജ് (പത്തനംതിട്ട), ദമീൻ ജെ. മുട്ടേക്കാവ് (കൊല്ലം), ഷരീഫ് കുട്ടി ഹാജി (കോട്ടയം), ഹസൻ ആലംകോട് (തിരുവനന്തപുരം), ചീഫ് ഓർഗനൈസർ എ.കെ. ആലിപ്പറമ്പ്, ഓർഗനൈസർ ഷരീഫ് ദാരിമി എന്നിവരും പ്രചാരണ ക്യാമ്പയിനിൽ സംബന്ധിച്ചു.

ദേശീയ സെമിനാറിന്റെ സന്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മഹല്ലുകളിലേക്കും സംഘടനാ പ്രവർത്തകരിലേക്കും എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്.എം.എഫ് ദേശീയ സെമിനാർ സ്വാഗത സംഘം ചെയർമാൻ വി.സി. അബ്ദുൾ കരീം, വർക്കിംഗ് ചെയർമാൻ വി.കെ. നാസർ, ജനറൽ എം.കെ. നൗഷാദ്, വർക്കിംഗ് കൺവീനർ സമീർ ഷമ്മു എന്നിവർ അറിയിച്ചു.
SUMMARY:SMF National Seminar: Poster Campaign Launched

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

Related Articles

Popular Categories