ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്സ് മീറ്റ് മടിവാളയിൽ നടന്നു. മുഖ്യ രക്ഷാധികാരി സി കെ നൗഷാദ് ബൊമ്മനഹള്ളി ലീഡേഴ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാദിർഷ ജയനഗർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെന്റ് സ്റ്റേറ്റ് ട്രെയ്നർ ഷംസാദ് സലീം ബെംഗളൂരു നഗരത്തിൽ പ്രാദേശിക തലങ്ങളിൽ സാധ്യമാവുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു.
കൾച്ചറൽ സെന്ററിന്റെ കഴിഞ്ഞ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും, ബെംഗളൂരുവിലുടനീളം മത സാമൂഹിക സാംസ്കാരിക മേഖലകളിൽ തുടർന്നും സേവനങ്ങൾ വിപുലീകരിക്കാനും യൂണിറ്റ് രൂപീകരണം, മെമ്പർഷിപ്പ് ക്യാമ്പയിൻ, മെഡിസിൻ ബാങ്ക്, ലീഗൽ സപ്പോർട്ട് തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പ്രത്യേക വിംഗുകളും ഇൻചാർജുകളെയും നിശ്ചയിച്ചു.
മെഡിക്കൽ, വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി, നിയമപരവും അടിയന്തരവുമായ വിഷയങ്ങളിൽ അർഹരായവർക്ക് സമയബന്ധിതമായി സഹായം എത്തിക്കുക എന്നതാണ് കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ ആത്യന്തിക ലക്ഷ്യമെന്ന്ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് ഈസ നീലസാന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
നാസർ ബനശങ്കരി, അബ്ദു സമദ് മൗലവി മാണിയൂർ, കബീർ ജയനഗർ, നസീർ പി കെ, താഹിർ മിസ്ബാഹി, ജുനൈദ് കെ, സലീം കെ കെ, ഷാജൽ സി എച്ച്, അയാസ് നീലസാന്ദ്ര, സലാം മാർഖം റോഡ്, സാദിഖ് യഹ്യ, ടി സി ഷബീർ, മുസ്തഫ വി കെ, ഷമീം കൊടഗ്, ബിലാൽ മജെസ്റ്റിക്, ഷഫീഖ് അൾസൂർ, ബഷീർ ബൊമ്മനഹള്ളി, നൗഷാദ് ഈജിപുര തുടങ്ങി വിദ്യാഭ്യാസ പ്രവർത്തകർ, മെഡിക്കൽ പ്രൊഫെഷണൽസ്, ഐ ടി പ്രൊഫെഷണൽസ്, മത സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികൾ, പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ സുബൈർ കായക്കൊടി സ്വാഗതവും ട്രഷറർ ശംസുദ്ധീൻ അനുഗ്രഹ നന്ദിയും പറഞ്ഞു.
SUMMARY: Charitable activities will be expanded: Karnataka Minority Cultural Centre
















